Southern Inter School & Inter College YOGASANA Sports Championship 2025

 ദക്ഷിണ മേഖല ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് പുതുപ്പള്ളി സെന്റ് ജൂഡ്സ് ഗ്ലോബൽ സ്കൂളിൽ അരങ്ങേറി.

കോട്ടയം: ദക്ഷിണ മേഖല ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 2025 നവംബർ 22-ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളി, തലപ്പാടിയിലുള്ള സെന്റ് ജൂഡ്സ് ഗ്ലോബൽ സ്കൂളിൽ അരങ്ങേറി. 

അഷ്ടാംഗ സ്കൂൾ ഓഫ് യോഗ & സ്പോർട്സ് യോഗാസന ട്രെയിനിംഗ് സെന്റർ, പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. സംഘടിപ്പിച്ചത് കോട്ടയം ജില്ലയിൽ നിന്നുള്ള  വിവിധ സ്കൂളുകളിലും കോളേജുകളിലുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ മത്സരം തെക്കൻ സംസ്ഥാനങ്ങളിലെ യോഗാസന പ്രതിഭകൾക്ക് ഒരു വലിയ വേദിയായി. 

യോഗാസനത്തിലൂടെ വിദ്യാർത്ഥികളുടെ മാനസിക–ശാരീരിക വളർച്ച പ്രോത്സാഹിപ്പിക്കുകയെന്നതാണ് ചാമ്പ്യൻഷിപ്പിന്റെ ലക്‌ഷ്യം വച്ചുള്ള പരിപാടിയിൽ  വിദ്യാർത്ഥികളുടെ പങ്കാളിത്തം സജീവമായിരുന്നു. 500-ലധികം വിദ്യാർത്ഥികൾ വിവിധ സ്കൂളുകളിൽ നിന്ന് പങ്കെടുത്തത് ഈ മത്സരത്തെ ഈ പ്രദേശത്തെ ഏറ്റവും വലിയ യോഗ മത്സരങ്ങളിലൊന്നാക്കി. യോഗ മത്സര ഇനങ്ങൾ മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിച്ചു.  ആരോഗ്യമുള്ള മത്സരാത്മകതയെ പ്രോത്സാഹിപ്പിക്കുന്നവിധം വിദ്യാർത്ഥികൾ തമ്മിൽ പഠിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ഈ അവസരം ഏറെ സഹായകമായിരുന്നു. 

മത്സരത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായ ഡോ. ബൈജു വർഗീസ് ഗുരുക്കൽ നിർവഹിച്ചു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ  ആമുഖ പ്രഭാഷണം ശ്രീ. മാനിഷ് രാജ്, സെക്രട്ടറി – അഷ്ടാംഗ സ്കൂൾ ഓഫ് യോഗ & സ്പോർട്സ് യോഗാസന ട്രെയിനിംഗ് സെൻറർ നിർവഹിച്ചു. അധ്യക്ഷ പ്രസംഗം അഷ്ടാംഗ സ്കൂൾ ഓഫ് യോഗ & സ്പോർട്സ് യോഗാസന ട്രെയിനിംഗ് സെൻറർ പ്രസിഡന്റും ഏഷ്യൻ യോഗ റെഫറിയുമായ ശ്രീ. ജോമോൻ എസ്. നിർവഹിച്ചു. ശ്രീ. വി. പി. ലാലുമോൺ, മുൻ പ്രസിഡന്റ് – യോഗ അസോസിയേഷൻ ഓഫ് കോട്ടയം, ശ്രീ. സുഗുനൻ, പ്രസിഡന്റ് – യോഗ അസോസിയേഷൻ ഓഫ് കോട്ടയം, 

ശ്രീ. സിജോ ഫ്രാൻസിസ്, ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് (Corporate Excellence), സെന്റ് ജൂഡ്‌സ് ഗ്ലോബൽ സ്കൂൾ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

വിദ്യാർത്ഥികൾക്ക് അവരുടെ യോഗാസന കഴിവുകൾ അവതരിപ്പിക്കാനും ആത്മവിശ്വാസം വളർത്തിക്കൊള്ളാനും ഈ മത്സരം ഒരു മികച്ച വേദിയായിരുന്നുവെന്ന് സെന്റ് ജൂഡ് ഗ്ലോബൽ സ്കൂളിൽ എത്തിച്ചേർന്ന നൂറിൽ പരം അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. ആവേശപൂർണ്ണമായ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടത്തപ്പെട്ടു.

Comments

Popular posts from this blog

Smiles are contagious, and so is learning! 😄 Our PreK students are busy exploring, creating, and laughing through every activity! ✨😍

Coming Soon... Stay Tunned... LITTLE EXPRESSIONS - 2025 .

Hear from Dueny Ann Mathews, a proud parent and teacher at St. Jude’s, as she expresses the happiness of being a part of the Judean family. 💙